പാലക്കാട് ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

By Staff Reporter, Malabar News
BUS caught fire
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ളൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.

ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വൈകിട്ട് 6.10നാണ് അപകടം നടന്നത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപടർന്നത്.

അതേസമയം ലോറി സിഗ്‌നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. സിഗ്‌നലിൽ നിർത്തിയിട്ട ശേഷം വണ്ടി എടുക്കുമ്പോൾ ലോറിയിൽ തീ പിടരുകയായിരുന്നു.

തീപിടുത്തത്തില്‍ ലോറി കത്തിയമര്‍ന്നു. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അതേസമയം ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Malabar News: കോവിഡ്; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE