Tag: Malabar News
യുവതി ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
മലപ്പുറം: എടപ്പാളിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീലയെ (28) ആണ് ഇന്നലെ രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന്...
മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
കാസർഗോഡ്: മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. ഉദ്യോഗസ്‌ഥരിൽ നിന്ന് 2000 രൂപയും ഏജന്റിൽ നിന്ന് 16,280 രൂപയുമാണ് പിടിച്ചെടുത്തത്....
സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; രണ്ടുപേർ കൂടി അറസ്‌റ്റിൽ
കാസർഗോഡ്: മഹാരാഷ്‌ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നര കോടി രൂപ കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാസർഗോഡ് കുമ്പള സ്വദേശി സഹീർ, കണ്ണൂർ പുതിയതെരു സ്വദേശി മുബാറക്ക് എന്നിവരാണ് പിടിയിലായത്....
തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അമ്മ കസ്‌റ്റഡിയിൽ
മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ ഇല്ലത്തപാടത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പശ്‌ചിമബംഗാൾ സ്വദേശി മുംതാസ് ബീവിയുടെ മകൻ ഷെയ്‌ക്ക് സിറാജാണ് തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്.
രണ്ടാനച്‌ഛനാണ്...
വഴിത്തര്‍ക്കം; മലപ്പുറത്ത് യുവാവിനെ തീകൊളുത്തി കൊന്നു
മലപ്പുറം: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണ ഒതായിയില്‍ യുവാവിനെ തീകൊളുത്തി കൊന്നു. ഒതായി സ്വദേശി ഷാജി (42)യാണ് കൊല്ലപ്പെട്ടത്. ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് തീകൊളുത്തുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസിയായ യുവതിയാണ്...
ഉമ്മിനിയിലെ തള്ളപ്പുലി എത്തിയില്ല; പുലിക്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
പാലക്കാട്: ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പുലിക്കുട്ടിയെ നിരന്തരം കൂട്ടിൽ വെക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പുലിക്കുട്ടികളിൽ ഒന്നിനെ നേരത്തെ അമ്മപ്പുലി...
മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട
മലപ്പുറം: മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട. 13 ചാക്കുകളിലായി ഒളിപ്പിച്ചു കടത്തികൊണ്ടു വന്ന 168 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 7500 ഹാൻസ് പാക്കറ്റ്, 1800 കൂൾ എന്നിവയായിരുന്നു കടത്തിയത്....
മാവോയിസ്‌റ്റുകൾ കീഴടങ്ങാൻ സാധ്യത; തിരച്ചിൽ ഊർജിതമാക്കി പോലീസ്
വയനാട്: ജില്ലയിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച് മൂന്ന് ദിവസമായി തിരച്ചിൽ നടത്തുകയാണ്. ആന്റി നക്‌സൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അതിനിടെ ഏതാനും മാവോയിസ്‌റ്റുകൾ...






































