കാസർഗോഡ്: മഞ്ചേശ്വരം ആർടിഒ ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. ഉദ്യോഗസ്‌ഥരിൽ നിന്ന് 2000 രൂപയും ഏജന്റിൽ നിന്ന് 16,280 രൂപയുമാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ മുതലാണ് വിജിലൻസിന്റെ പരിശോധന ആരംഭിച്ചത്.
സംസ്‌ഥാനത്താകെ നടന്ന ‘ഭ്രഷ്‌ട് നിർമാർജൻ’ പരിപാടിയുടെ ഭാഗമായിരുന്നു മഞ്ചേശ്വരത്ത് വിജിലൻസ് ഡിവൈഎസ്‌പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സ്വകാര്യ ജീപ്പിൽ വിജിലൻസ് സംഘം എത്തിയ വിവരം ഏജന്റുമാർ വഴി ആർടിഒ ഉദ്യോഗസ്‌ഥർ അറിഞ്ഞിരുന്നു.
വിജിലൻസ് സംഘത്തെ കണ്ട് പുറത്തേക്ക് പോയ ഓഫിസ് അസിസ്‌റ്റന്റിനെ പിടികൂടിയപ്പോൾ കണക്കിൽപ്പെടാത്ത 900 രൂപ കണ്ടെത്തി. അകത്തുണ്ടായിരുന്ന അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറെ പരിശോധിച്ചപ്പോൾ 1100 രൂപയും കണ്ടെത്തി.
Most Read: കോവിഡ് പ്രതിരോധ മരുന്നുകൾ; അമിത ഉപയോഗം അത്യാപത്തെന്ന് നീതി ആയോഗ്