Tag: Malappuram News
മലപ്പുറത്ത് മതിൽ ഇടിഞ്ഞു വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: ജില്ലയിൽ നിർമാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ തൊഴിലാളി ശിവദാസനാണ് (45) മരിച്ചത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്.
ഇവിടെ സ്വകാര്യ വ്യക്‌തിക്ക് പെട്രോൾ പമ്പിന്...
മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് മൊഴി
മലപ്പുറം: മഞ്ചേരിയിൽ നഗരസഭാ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമെറ്റ് ഉപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും...
മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ
മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പോലീസ് കസ്‌റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലീസ് കസ്‌റ്റഡിയിലായത്. പ്രതി അബ്‌ദുൽ മജീദിനെ പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി...
മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; ഒരാൾ പിടിയിൽ
മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. അബ്‌ദുൾ മജീദ് എന്നയാളാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വെട്ടേറ്റ് ചികിൽസയിലായിരുന്ന മഞ്ചേരി നഗരസഭാ...
ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു
മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിലെ ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു. മഞ്ചേരി നഗരസഭ 16ആം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്‌ദുൽ ജലീലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ബൈക്കിലെത്തിയ...
ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന് പുനരധിവാസ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്
മലപ്പുറം: ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ചാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
തിരൂർ...
പണിമുടക്കിനിടെ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ ക്രൂരമർദ്ദനം
മലപ്പുറം: പണിമുടക്കിനിടെ മലപ്പുറം ജില്ലയിലെ തിരൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് സമരാനുകൂലികൾ. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. ഓട്ടോ ഡ്രൈവറായ തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്.
മർദ്ദനത്തെ തുടർന്ന്...
പരുന്ത് കൊത്തി കടന്നൽ കൂട് തലയിലിട്ടു; കുത്തേറ്റ യുവാവിന്റെ നില ഗുരുതരം
മലപ്പുറം: കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. തൃപ്രങ്ങാട് സ്വദേശി കിരണിനാണ് (20) കടന്നലുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് അപകടം.
റോഡിന് സമീപത്തെ മരത്തിന്...






































