മലപ്പുറം: ജില്ലയിൽ നിർമാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ തൊഴിലാളി ശിവദാസനാണ് (45) മരിച്ചത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്.
ഇവിടെ സ്വകാര്യ വ്യക്തിക്ക് പെട്രോൾ പമ്പിന് വേണ്ടി നിർമിച്ചു കൊണ്ടിരിക്കുന്ന മതിലാണ് തകർന്നത്. ശിവദാസന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ഇവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Most Read: സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണം; എഐടിയുസി