‘ഗ്യാനേഷ് കുമാർ ബിജെപിയുടെ കൈയിലെ പാവ’; പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്

എസ്‌ഐആറിലൂടെ പുറത്താക്കപ്പെട്ട 13 കോടി പേരെ വോട്ടർപട്ടികയിൽ തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

By Senior Reporter, Malabar News
Mallikarjun Kharge

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗ്യാനേഷ് കുമാർ ബിജെപിയുടെ കൈയിലെ പാവയാണെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ രാജിവെക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഖർഗെ.

ഗ്യാനേഷ് കുമാറിന്റെ നടപടികൾ ഏകപക്ഷീയവും അനുചിതവുമാണെന്ന് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കാനാണ് ഗ്യാനേഷ് കുമാറിന്റെ നിരന്തരമായ ശ്രമങ്ങളെന്ന് ഇപ്പോൾ വ്യക്‌തമാണ്. അദ്ദേഹത്തിന് സ്‌ഥാനത്ത്‌ തുടരാൻ അർഹതയില്ല. ഉടൻ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ഖർഗെ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് അഞ്ച് നിർദ്ദേശങ്ങളും ഖർഗെ മുന്നോട്ടുവെച്ചു. വോട്ടർ പട്ടികയിൽ വരുത്തുന്ന എല്ലാ വലിയ മാറ്റങ്ങളുടെയും പൂർണമായ വിവരങ്ങൾ പരസ്യപ്പെടുത്തണം, പേരുകൾ നീക്കം ചെയ്യപ്പെട്ട വോട്ടർമാർക്ക് കൃത്യമായ അറിയിപ്പും അപ്പീൽ നൽകാനുള്ള അവസരവും ലഭ്യമാക്കണം, രാഷ്‌ട്രീയ പാർട്ടികൾക്ക് വോട്ടർ പട്ടികയും അതുമായി ബന്ധപ്പെട്ട മാതൃകയിൽ കൃത്യസമയത്ത് ലഭ്യമാക്കണം, ഗുരുതരമായ ക്രമക്കേടുകൾക്ക് സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണം, തീരുമാനങ്ങളിൽ സുതാര്യത ഉണ്ടാകണം എന്നിവയാണ് അഞ്ച് നിർദ്ദേശങ്ങൾ.

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്‌തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് തീരുമാനം. എസ്‌ഐആറിലൂടെ പുറത്താക്കപ്പെട്ട 13 കോടി പേരെ വോട്ടർപട്ടികയിൽ തിരികെ കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കണമെന്നും എസ്‌ഐആർ റദ്ദാക്കണമെന്നും പ്രമേയത്തിൽ വ്യക്‌തമാക്കി.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE