ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു

By Trainee Reporter, Malabar News
Manjeri Municipal Councilor injured in attack dies
അബ്‌ദുൽ ജലീൽ
Ajwa Travels

മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിലെ ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു. മഞ്ചേരി നഗരസഭ 16ആം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്‌ദുൽ ജലീലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് ഇന്ന് മരിച്ചത്.

ഇന്നലെ രാത്രി കാറിൽ സഞ്ചരിക്കവെയാണ് അബ്‌ദുൽ ജലീലിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തലക്കും തെറ്റിക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇന്നലെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു. ഇന്നലെ രാത്രി പത്തരയോടെ പയ്യനാട് വെച്ചാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ മഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ വാഹന പാർക്കിങ്ങുമായി തർക്കം ഉണ്ടായിരുന്നതായാണ് വിവരം. ഇതാണോ ആക്രമണത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Most Read: സിൽവർ ലൈൻ; സംസ്‌ഥാന വ്യാപക പ്രചരണവുമായി ഇടതു മുന്നണി- ആദ്യ യോഗം 19ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE