സിൽവർ ലൈൻ; സംസ്‌ഥാന വ്യാപക പ്രചരണവുമായി ഇടതു മുന്നണി- ആദ്യ യോഗം 19ന്

By Trainee Reporter, Malabar News
A vijayaraghavan
എ വിജയരാഘവൻ
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഏപ്രിൽ 19ന് തിരുവനന്തപുരത്ത് ആദ്യ വിശദീകരണ യോഗം നടക്കും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഗൃഹ സന്ദർശന പരിപാടിയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

താഴെ തട്ട് വരെ പ്രചരണ പരിപാടിയും സംഘടിപ്പിക്കും. 21ന് ഇന്ധന വില വർധനവിനെതിരെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പരിപാടി നടത്തുമെന്നും എ വിജയരാഘവൻ അറിയിച്ചു. അതേസമയം, സംസ്‌ഥാനത്ത്‌ ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കി വർധിപ്പിച്ചു. സംസ്‌ഥാനത്ത് ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കും വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി.

ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കിയാണ് ഉയർത്തുന്നത്. അതായത് ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്നും 30 രൂപയായി ചാർജ് വർധിക്കും. കൂടാതെ അധികം കിലോമീറ്ററിന് 12ൽ നിന്നും 15 രൂപയായും ഉയർന്നിട്ടുണ്ട്. അതേസമയം, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് മാറ്റമില്ലാതെ തുടരാനും യോഗത്തിൽ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനത്തിൽ അതൃപ്‌തി അറിയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ രംഗത്തെത്തുകയും ചെയ്‌തിരുന്നു.

Most Read: ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ലക്ഷ്യം വ്യാവസായിക മുന്നേറ്റം- മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE