ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ലക്ഷ്യം വ്യാവസായിക മുന്നേറ്റം- മുഖ്യമന്ത്രി

By Trainee Reporter, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുകയാണ് സംസ്‌ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ പുതുതായി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സംരംഭക വർഷം, പ്രഖ്യാപനവും ഉൽഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ സംരംഭം എന്റെ നാടിന്റെ അഭിമാനം’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സംരംഭകരാകാൻ താൽപര്യമുള്ളവർക്ക് ബോധവൽക്കരണവും നൽകും.

അഭ്യസ്‌ത വിദ്യർക്ക് നാട്ടിൽ തന്നെ തൊഴിൽ നൽകുകയാണ് ലക്ഷ്യം. വ്യവസായ മേഖലയിൽ മാത്രം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വ്യവസായ ശാലകളിലെ പരിശോധന ആർക്കും ബുദ്ധിമുട്ടില്ലാതെ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖലയിൽ ഒരു കൊല്ലം കൊണ്ട് 6,350 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

Most Read: സംസ്‌ഥാനത്ത്‌ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം; മിനിമം നിരക്ക് പത്ത് രൂപയാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE