Sun, Jan 25, 2026
19 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഐഎസ്എൽ; ഇന്ന് എടികെ-ബെംഗളൂരു ഗ്ളാമർ പോരാട്ടം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗ്ളാമര്‍ പോരാട്ടം. എടികെ മോഹന്‍ ബഗാനും ബെംഗളുരു എഫ്‌സിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഗോവയില്‍ രാത്രി 7.30നാണ് മൽസരം. കടലാസില്‍ കരുത്തരെങ്കിലും കളത്തില്‍ കളി മറക്കുകയാണ് ലീഗിലെ...

ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പ്; എച്ച്എസ് പ്രണോയ് പ്രീ ക്വാർട്ടറിൽ

മാഡ്രിഡ്: ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്എസ് പ്രണോയ് പ്രീ ക്വാർട്ടറിലെത്തി. മലേഷ്യയുടെ ഡാരൻ ല്യൂവിനെ 2ആം റൗണ്ടിൽ മറികടന്നാണ് പ്രണോയിയുടെ മുന്നേറ്റം, സ്‌കോർ (21-7, 21-17). പുരുഷ സിംഗിൾസിൽ ഇന്ത്യൻ...

കമ്മിൻസ് ഐസൊലേഷനിൽ; ആഷസിൽ ഓസ്‌ട്രേലിയയെ നയിക്കാൻ സ്‌മിത്ത്‌

അഡ്‌ലെയ്‌ഡ്: ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയയെ സ്‌റ്റീവ്‌ സ്‌മിത്ത്‌ നയിക്കും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഐസൊലേഷനിൽ പ്രവേശിച്ചതോടെയാണ് സ്‌മിത്ത്‌ രംഗത്തെത്തിയത്. കോവിഡ് പോസിറ്റിവായ ഒരാളുമായി സമ്പർക്കം പുലർത്തിയതിനാലാണ് കമ്മിൻസ് രണ്ടാം ടെസ്‌റ്റിൽ നിന്ന്...

ഹൃദ്രോഗം; സെർജിയോ അഗ്യൂറോ ഫുട്‍ബോളിൽ നിന്ന് വിരമിച്ചു

ബാഴ്‌സലോണ: സ്‌പാനിഷ്‌ ക്ളബ് ബാഴ്‌സലോണയുടെ അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ ഫുട്‍ബോളിൽ നിന്ന് വിരമിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് വിരമിക്കൽ. ബുധനാഴ്‌ച നൗ ക്യാംപിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ താരം തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....

ഐഎസ്എൽ; ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം

പനാജി: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഇന്നത്തെ മൽസരത്തിൽ കരുത്തരായ ചെന്നൈയിൻ എഫ്‌സിയുമായി കൊമ്പുകോർക്കും. ഡെസ് ബക്കിംഗ്ഹാമിന്റെ നേതൃത്വത്തിലുള്ള മുംബൈ നിര തങ്ങളുടെ അവസാന മൂന്ന്...

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് ജയം, ക്വാർട്ടർ പ്രതീക്ഷ

ന്യൂഡെൽഹി: വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് ഡിയിലെ അവസാന മൽസരത്തിൽ ഉത്തരാഖണ്ഡിനെ തകർത്ത് കേരളം ക്വാർട്ടർ പ്രതീക്ഷ കാത്തു. അഞ്ചു വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് ഉയർത്തിയ...

ഐഎസ്എൽ; മോശം റഫറിയിംഗിന് എതിരെ ബ്ളാസ്‌റ്റേഴ്‌സ് പരാതി നൽകി

കൊച്ചി: ഐഎസ്എല്ലിലെ മോശം റഫറിയിംഗിനെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പരാതി നൽകി കേരള ബ്ളാസ്‌റ്റേഴ്‌സ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബ്ളാസ്‌റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ക്ളബിന്റെ കഴിഞ്ഞ രണ്ട് മൽസരവും നിയന്ത്രിച്ച റഫറി വെങ്കടേഷിന്റെ പേര് എടുത്തുപറഞ്ഞാണ്...

സാങ്കേതിക പിഴവ്; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നറുക്കെടുപ്പ് വീണ്ടും നടത്തും

സ്വിറ്റ്സർലൻഡ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തുമെന്ന് അറിയിച്ച് യുവേഫ. നേരത്തെ നടത്തിയ നറുക്കെടുപ്പിൽ സാങ്കേതിക പിഴവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ നറുക്കെടുപ്പ് അസാധുവായതായി യുവേഫ അറിയിച്ചു....
- Advertisement -