ഐഎസ്എൽ; ഇന്ന് എടികെ-ബെംഗളൂരു ഗ്ളാമർ പോരാട്ടം

By Staff Reporter, Malabar News
atk-vs-bengaluru
Ajwa Travels

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗ്ളാമര്‍ പോരാട്ടം. എടികെ മോഹന്‍ ബഗാനും ബെംഗളുരു എഫ്‌സിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഗോവയില്‍ രാത്രി 7.30നാണ് മൽസരം. കടലാസില്‍ കരുത്തരെങ്കിലും കളത്തില്‍ കളി മറക്കുകയാണ് ലീഗിലെ രണ്ട് മുൻനിര ടീമുകള്‍. അവസാന അഞ്ച് മൽസരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാത്ത ബെംഗളുരു എഫ്‌സിക്ക് ആകെയുള്ളത് നാല് പോയിന്റാണ്.

കഴിഞ്ഞ മൂന്ന് കളിയില്‍ ഒരു സമനിലയും രണ്ട് തോല്‍വിയും വഴങ്ങിയ എടികെ മോഹന്‍ ബഗാന് ഏഴ് പോയിന്റുണ്ട്. റോയ് കൃഷ്‌ണ ജനുവരിയില്‍ ഫിജി ദേശീയ ടീമിനൊപ്പം ചേരാനിരിക്കെ കൂടുതല്‍ തകര്‍ച്ച ഒഴിവാക്കുകയാകും ഹബാസിന്റെ ലക്ഷ്യം. പോയിന്റ് പട്ടികയില്‍ ആറാം സ്‌ഥാനത്താണ് എടികെ.

ബെംഗളൂരു ഒൻപതാം സ്‌ഥാനത്തും. അതേസമയം ആറ് കളിയായിട്ടും നായകന്‍ സുനില്‍ ഛെത്രി ഒരു ഗോള്‍ പോലും നേടാത്തതാണ് ബെംഗളുരുവിന്റെ വലിയ തലവേദന. പത്ത് പേരിലേക്ക് ഗോവ ചുരുങ്ങിയതിന് പിന്നാലെ ഗോള്‍ വഴങ്ങിയത് പോലുള്ള പാളിച്ചകള്‍ പരിഹരിക്കുകയും വേണം. എട്ട് ഗോള്‍ നേടിയപ്പോള്‍ 12 എണ്ണം അവർ വഴങ്ങിയിട്ടുണ്ട്.

Read Also: പെഗാസസ്‌ സമാന്തര അന്വേഷണം; ബംഗാൾ സർക്കാരിന് എതിരെ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE