Thu, Jan 29, 2026
23 C
Dubai
Home Tags News From Malabar

Tag: News From Malabar

കമ്പിളിപ്പാറ മലയിൽ വീണ്ടും ഖനനം; നാട്ടുകാർ പരാതി നൽകി

കോഴിക്കോട്: ശക്‌തമായ മഴ തുടരുന്നതിനിടയിൽ വിലങ്ങാട് മലയോരത്തെ കമ്പിളിപ്പാറയിൽ പാറ ഖനനം വീണ്ടും തുടങ്ങി. കഴിഞ്ഞവർഷം ജില്ലാഭരണകൂടം നിർത്തിവെപ്പിച്ച ഖനനമാണ് ഇപ്പോൾ ആരംഭിച്ചത്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശവാസികൾ ഖനനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...

കൽപറ്റ ബൈപ്പാസ് നിർമാണത്തിൽ വീഴ്‌ച; രണ്ട് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: വയനാട് കൽപറ്റ ബൈപ്പാസ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. അസിസ്‌റ്റൻഡ് എഞ്ചിനീയറെയും അസിസ്‌റ്റൻഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്‌. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേതാണ്...

സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസ്; വയൽക്കിളി പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചുവെന്ന് ആരോപിച്ച് കേസെടുത്ത വയൽക്കിളി പ്രവർത്തകരെ വെറുതെവിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെവിട്ടത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം...

ധോണിയിൽ ഭീതി വിതച്ച കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു

പാലക്കാട്: ധോണിയിൽ ഭീതി വിതക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു. ഇന്ന് പുലർച്ചെ വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനകളെ എത്തിച്ചത്. ഒമ്പത് മണിയോടെ കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആനയെ ഏത് വഴിയാണ് കാട്ടിലെത്തിക്കുക,...

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു

പുൽപ്പള്ളി: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. വയനാട് മുട്ടിൽ വരോട് ഇന്ന് രാവിലെ...

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം

പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ തീരുമാനമായി. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന...

ധോണിയിലെ കാട്ടാന ആക്രമണം; ആനയെ മയക്കുവെടി വെക്കും, നഷ്‌ടപരിഹാരം നൽകും

പാലക്കാട്: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാരെ തണുപ്പിക്കാൻ അധികൃതർ സ്‌ഥലത്തെത്തി. സ്‌ഥലം എംഎൽഎ, ആർഡിഒ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ആനയെ മയക്കുവെടി വെക്കാൻ...

റെയില്‍വേയില്‍ ജോലി വാഗ്‌ദാനംചെയ്‌ത്‌ തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: ഭക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്‌റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയര്‍ (36) ആണ്...
- Advertisement -