ഉറങ്ങിക്കിടന്ന നാല് വയസുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

By News Bureau, Malabar News
Representational Image
Ajwa Travels

പാലക്കാട്: വീടിന്റെ മേൽ‍ക്കൂരയിൽ നിന്ന് മുഖത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് 4 വയസുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം രവി- ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്‌ണയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ ഇന്നലെ പുലർച്ചെ മൂന്നോടെ ആയിരുന്നു സംഭവം.

മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിലാണ് അദ്വിഷിനു പാമ്പുകടിയേറ്റത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പു മുഖത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്.

പരിശോധനയിൽ കട്ടിലിനടിയിൽ നിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു. വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. കുട്ടിയെ പുലർച്ചെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

അതേസമയം വിദഗ്‌ധ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ യഥാസമയം ആംബുലൻസ് ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് രവി പറഞ്ഞു. ഒരു മണിക്കൂറോളം ആംബുലൻസ് തേടി അലഞ്ഞെങ്കിലും ലഭിച്ചില്ല. പിന്നീട്, ടാക്‌സിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

ജില്ലാ ആശുപത്രിയിൽ എല്ലാ ചികിൽസയും ലഭ്യമാക്കിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്‌ഥയിൽ ആയിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്‌കൂളിൽ യുകെജി വിദ്യാർഥിയാണ് അദ്വിഷ് കൃഷ്‌ണ. ഇതേ സ്‌കൂളിൽ മൂന്നാം ക്ളാസ് വിദ്യാർഥിയായ അദ്വൈദ് സഹോദരനാണ്.

Most Read: കൊലക്കേസ് പ്രതി പുലര്‍ച്ചെ ജയില്‍ചാടി; രാത്രിയില്‍ വീട്ടുപരിസരത്തു വെച്ച് പിടിയിലായി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE