പരക്കെ മഴ; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

By News Desk, Malabar News
widespread rain; Warning for those on the banks of the Kuttyadi river
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ മഴ വീണ്ടും കനക്കും. ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴക്കെടുതിയെ തുടർന്ന് ഇന്നലെ ജില്ലയിലെ നാല് വീടുകൾ ഭാഗികമായി തകർന്നിരുന്നു.

അതേസമയം, 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്. ന്യൂനമർദ്ദ പാത്തിയും ഒഡിഷ തീരത്തെ ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണം. വടക്കൻ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

വയനാട്ടിലെയും കാസർഗോട്ടെയും എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ 22 കുടുംബങ്ങളിലെ 75 പേരെയും കാസർഗോട്ട് 18 കുടുംബങ്ങളിലെ 77 പേരെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE