Tag: News From Malabar
ചേവായൂരിൽ വീടിന്റെ വാർപ്പ് ജോലിക്കിടെ പലക പൊട്ടി തൊഴിലാളികൾ കിണറ്റിൽ വീണു
കോഴിക്കോട്: ചേവായൂരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് ജോലിക്കിടെ പലക പൊട്ടി തൊഴിലാളികൾ കിണറ്റിൽ വീണു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ചേവായൂർ ശങ്കർ ഗ്യാസ് ഗോഡൗണിന് സമീപം വില്ലിഗൽ കോട്ടക്കുന്നിൽ ഉണ്ണികൃഷ്‌ണന്റെ...
വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മോഷണം; അമ്മയും മകളും പിടിയിൽ
വയനാട്: ബത്തേരിയിൽ വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു സ്വർണമാല കവർന്ന സംഭവത്തിൽ അമ്മയും മകളും പിടിയിൽ. കാക്കവയലിൽ വാടകക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി, മകൾ മിനി എന്നിവരെയാണ്...
കാസർഗോഡ് സ്‌കൂളിലെ പീഡനം; രണ്ടുപേർ പിടിയിൽ
കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവൻ, മണി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പീഡിപ്പിക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്...
അട്ടപ്പാടി ഗവ.കോളേജിൽ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകി
പാലക്കാട്: അട്ടപ്പാടി ഗവ.കോളേജിലെ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകിയതായി പരാതി. രണ്ടാം സെമസ്‌റ്റർ ബികോം വിദ്യാർഥികൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. 2017ലെ ചോദ്യപേപ്പറാണ് നൽകിയതെന്നാണ് ആരോപണം.
യൂണിവേഴ്‌സിറ്റി നൽകിയ ചോദ്യപേപ്പർ പ്രിന്റ് എടുത്ത് നൽകുകയായിരുന്നുവെന്നാണ്...
പ്ളൈവുഡ് ഫാക്‌ടറിയിലെ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം
കണ്ണൂർ: ജില്ലയിലെ ധർമശാലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നിലേറെ സ്‌ഥലങ്ങളിൽ തീപിടുത്തമുണ്ടായെന്നും ഫാക്‌ടറിയിൽ തീയണക്കാനുള്ള സജ്‌ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്‌സ്...
നിർത്തിയിട്ട ജീപ്പിൽ നിന്ന് ഒപ്പിട്ട ചെക്ക് തട്ടിയെടുത്ത് പണം തട്ടി; രണ്ട് പേർ അറസ്‌റ്റിൽ
കണ്ണൂർ: റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിർത്തിയിട്ട താർ ജീപ്പിൽനിന്നും ഒപ്പിട്ട ട്രഷറി ചെക്ക് മോഷ്‌ടിച്ച് പണം തട്ടിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഒളിവിൽ പോയ മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കി. ഇരിക്കൂർ സ്വദേശി...
കണ്ണൂരിലെ പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം
കണ്ണൂർ: ജില്ലയിലെ ധർമശാലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം. സ്‌നേക്ക് പാർക്കിന് സമീപമുള്ള ഫാക്‌ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അർധരാത്രിയോടെ ആണ് സംഭവം. പുലർച്ചയോടെ തീ അണച്ചു.
പ്ളൈവുഡും ഫാക്‌ടറിയുടെ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കണ്ണൂരില്‍നിന്നും...
പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി; കണ്ണില്ലാത്ത ക്രൂരത
കണ്ണൂർ: പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി. മൽസ്യ കർഷകനും മൽസ്യ കർഷകരുടെ സഹകരണ സംഘമായ അഡ്‌കോസിന്റെ ചെയർമാനുമായ പയ്യന്നൂരിലെ ടി പുരുഷോത്തമന്റെ മൽസ്യ ഫാമിലാണ് സാമൂഹിക വിരുദ്ധർ ഈ കൊടും...




































