ചേവായൂരിൽ വീടിന്റെ വാർപ്പ് ജോലിക്കിടെ പലക പൊട്ടി തൊഴിലാളികൾ കിണറ്റിൽ വീണു

By Trainee Reporter, Malabar News
Mother and child was found in the well
Representational Image
Ajwa Travels

കോഴിക്കോട്: ചേവായൂരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് ജോലിക്കിടെ പലക പൊട്ടി തൊഴിലാളികൾ കിണറ്റിൽ വീണു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ചേവായൂർ ശങ്കർ ഗ്യാസ് ഗോഡൗണിന് സമീപം വില്ലിഗൽ കോട്ടക്കുന്നിൽ ഉണ്ണികൃഷ്‌ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടം നടന്നത്. വാർപ്പ് ജോലിക്കിടെ പലക പൊട്ടി തൊഴിലാളികൾ വീടിന് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു.

അപകടത്തിൽപെട്ട കാളൂർ റോഡ് സ്വദേശി ജയൻ(55), ഒഡിഷ സ്വദേശി വിരാട്(30) എന്നിവരെ വെള്ളിമാടുകുന്ന് നിന്നെത്തിയ അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി. രാവിലെ പത്ത് മണിക്ക് സേന സംഭവസ്‌ഥലത്ത് എത്തുമ്പോൾ അപകടത്തിൽപ്പെട്ട തൊഴിലാളികൾ കിണറിന്റെ മോട്ടോർ റോപ്പിലും പടവിലുമായി പിടിച്ചു നിൽക്കുകയായിരുന്നു. 15 അടി താഴ്‌ചയും ഒരാൾപൊക്കത്തിൽ വെള്ളവും ഉള്ള കിണറിലാണ് തൊഴിലാളികൾ അകപ്പെട്ടത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇടുങ്ങിയ കിണറ്റിലേക്ക് വീണ കെട്ടിട നിർമാണ സാധനങ്ങളും കിണറിലെ വെളിച്ചക്കുറവും രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാക്കി. വെള്ളിമാടുകുന്ന് അസി.സ്‌റ്റേഷൻ ഓഫിസർ അബ്‌ദുൽ ഫൈസിയുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

Most Read: ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരായ ലൈംഗിക ആരോപണം; സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE