ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരായ ലൈംഗിക ആരോപണം; സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്

By Team Member, Malabar News
Police Inspection In Tattoo Studio In Sexual Abuse Case
Ajwa Travels

എറണാകുളം: കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തെ തുടർന്ന് സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്. തുടർന്ന് പരിശോധനയിൽ കംപ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സിസിടിവി എന്നിവ പോലീസ് പിടിച്ചെടുത്തു. ചേരാനെല്ലൂരിൽ പ്രവർത്തിക്കുന്ന ഇൻക്ഫെക്‌ടഡ് ടാറ്റൂ എന്ന സ്‌ഥാപനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

ഇന്ന് ഉച്ചയോടെയാണ് സ്‌ഥാപനത്തിൽ പോലീസ് പരിശോധന ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി യുവതികൾ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ പരാതി നൽകിയിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സ്‌ഥാപന ഉടമയും ടാറ്റൂ ആർട്ടിസ്‌റ്റുമായ സുജീഷ് ഒളിവിൽ പോയതായാണ് വിവരം. ഇയാൾ ബെംഗളുരുവിലേക്ക് കടന്നതായാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.

സുജീഷിനെതിരായ പരാതികൾ കൊച്ചി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ എത്തിയാണ് യുവതികൾ നൽകിയത്. കൂടാതെ കൂടുതൽ യുവതികൾ ഇത്തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കൃത്യമായ ലൈസൻസും മറ്റും ഇല്ലാത്തതിനെ തുടർന്ന് ടാറ്റൂ സ്‌റ്റുഡിയോ ഇതിനോടകം തന്നെ പോലീസ് അടപ്പിച്ചിരുന്നു.

Read also: യുക്രൈൻ ജനതയും റഷ്യൻ സേനയും നേർക്കുനേർ; വെടിവെപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE