യുക്രൈൻ ജനതയും റഷ്യൻ സേനയും നേർക്കുനേർ; വെടിവെപ്പ്

By News Desk, Malabar News
Ukrainian people and Russian army face to face; Shooting
Representational Image
Ajwa Travels

കീവ്: റഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർത്ത് റഷ്യൻ സേന. യുക്രൈനിലെ ഖേർസണിലാണ് സംഭവം. നൂറുകണക്കിന് വരുന്ന പ്രദേശവാസികളെ പിരിച്ചുവിടാനാണ് റഷ്യൻ സൈനികർ ആകാശത്തേക്ക് വെടിയുതിർത്തത്.

ഈസ്‌റ്റേൺ യൂറോപ്യൻ മീഡിയ ഔട്ട്‍ലെറ്റ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നൂറുകണക്കിന് വരുന്ന യുക്രൈൻ സ്വദേശികൾ യുക്രൈൻ പതാകയും ഉയർത്തി റഷ്യയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ചില ആയുധധാരികൾ ഇവരെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർക്കുന്നതും വീഡിയോയിൽ വ്യക്‌തമാണ്.

റഷ്യൻ പട്ടാളം പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിൽ ഒന്നാണ് ഖേർസൺ. മാർച്ച് മൂന്നിന് ഖേർസൺ റഷ്യ കീഴടക്കിയതായി യുക്രൈൻ അധികാരികൾ സ്‌ഥിരീകരിച്ചിരുന്നു. മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. യുക്രൈന്റെ നിർണായക നഗരങ്ങളിൽ ഒന്ന് കൂടിയാണ് ഖേർസൺ.

Most Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE