ലഹരി ഉപയോഗം; സംസ്‌ഥാനത്ത് ടാറ്റൂ സ്‌ഥാപനങ്ങളിൽ പരിശോധന

By News Bureau, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ടാറ്റൂ സ്‌ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന നടത്തുന്നു. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെ തുടർന്നാണ് നടപടി.

പരിശോധനയിൽ മലപ്പുറം തിരൂരിലെ ടാറ്റൂ സ്‌ഥാനത്തിൽ നിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ വിവിധ ടാറ്റൂ സ്‌ഥാപനങ്ങളിൽ ഇന്നലെ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. 4 സർക്കിൾ ഇൻസ്‌പെക്‌ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. എന്നാൽ ഇവിടങ്ങളിൽ നിന്നും ലഹരിവസ്‌തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല.

Most Read: കൈക്കൂലി കേസ്; കൂത്താട്ടുകുളത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE