ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ

By Staff Reporter, Malabar News
iffk
Ajwa Travels

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസ് വിതരണം ചെയ്യുന്നത്. ഉച്ചയ്‌ക്ക് 2.30ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉൽഘാടനം നിർവഹിക്കും. ആദ്യ പാസും ഡെലിഗേറ്റ് കിറ്റും നടൻ സൈജു കുറുപ്പ് ഏറ്റുവാങ്ങും.

ചലച്ചിത്ര മേളക്കായി ഒരുക്കങ്ങളെല്ലാം പൂർണമാണ്. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസുകളാണ് വിതരണം ചെയ്യുന്നത്. 8.30 മുതൽ വൈകുന്നേരം 7 വരെയാകും വിതരണം. 12 കൗണ്ടറുകളിലായാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിനിധികൾ ഐഡി പ്രൂഫുമായെത്തി വേണം പാസുകൾ വാങ്ങാൻ. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഐഎഫ്എഫ്‍കെയുടെ വരവറിയിച്ച് നഗരത്തിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസും ഓടിത്തുടങ്ങിയിട്ടുണ്ട്. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്‌തിട്ടുള്ള ബസിൽ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും യാത്ര ചെയ്യാം.

നഗരത്തിന്റെ പ്രധാന വീഥികളിലൂടെയാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്. ഇതാദ്യമായാണ് ചലച്ചിത്രമേളയുടെ സന്ദേശവുമായി കെഎസ്ആർടിസി ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്. അതേസമയം, കോവിഡ് വ്യാപനത്തിന് ശേഷമുള്ള നിറപ്പകിട്ടാർന്ന സിനിമാ ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ ചലച്ചിത്ര പ്രേമികൾ.

Read Also: തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE