തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം

By Staff Reporter, Malabar News
sfi-ksu-clash
Ajwa Travels

തിരുവനന്തപുരം: ലോ കോളേജില്‍ വിദ്യാർഥികൾ തമ്മിൽ സംഘര്‍ഷം. എസ്എഫ്ഐ- കെഎസ്‍യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കെഎസ്‍യു യൂണിറ്റ് പ്രസിഡണ്ടും വനിതാ നേതാവുമായ സഫ്‌ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. സഫ്‌നയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കെഎസ്‍യു പുറത്തുവിട്ടു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്. യൂണിയന്‍ ഉൽഘാടനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഭവം നടന്നതെന്നാണ് സൂചന. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: റഷ്യ-യുക്രൈൻ യുദ്ധം; അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE