Tag: News From Malabar
പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപ തട്ടി; മൂന്ന് പേർ പിടിയിൽ
മലപ്പുറം: പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ കോണിയത്ത് നൗഷാദ് (34), വെട്ടിയാട്ടിൽ മുഹമ്മദ് മുസ്‌തഫ (24), മങ്കട വെള്ളില സ്വദേശി...
ഗുരുതര ക്രമക്കേടുകൾ; കാസർഗോഡ് ജില്ലയിലെ ഏഴ് റേഷൻകടകൾ റദ്ദാക്കി
കാസർഗോഡ്: ജില്ലയിലെ റേഷൻ കടകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ ഏഴ് റേഷൻകടകൾ റദ്ദാക്കാനും അഞ്ച് കടകളിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനമായി. പൊതുവിതരണ മന്ത്രി ജിആർ അനിൽ പങ്കെടുത്ത റേഷൻ...
അമ്പലവയൽ മുഹമ്മദിന്റെ കൊല; സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ്
വയനാട്: അമ്പലവയൽ ആയിരംകൊല്ലിയിൽ മുഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്‌ക്കും പെൺകുട്ടികൾക്കും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. മുഹമ്മദിന്റെ മരണത്തിൽ മറ്റ് ദുരൂഹതകളില്ല. അമ്മയും പെൺകുട്ടികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ പിതാവ് സുബൈറാണ്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം; ഉൽഘാടനം ജനുവരിയിൽ
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം. മെഡിക്കൽ കോളേജിലെ മൂന്ന് ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത പുതുവർഷ സമ്മാനമായി ജനുവരിയിൽ തുറന്നുകൊടുക്കും. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്, സർജിക്കൽ സൂപ്പർ...
കാട്ടാനകളെ രക്ഷിക്കാൻ അലാറാം; ഇനിമുതൽ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും
പാലക്കാട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറാം സ്‌ഥാപിച്ചു. ട്രെയിൻ വരുമ്പോൾ അലാറത്തിലുടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും. ഈ ശബ്‌ദം 500 മീറ്റർ വരെ...
ഒമൈക്രോൺ; പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത
പാലക്കാട്: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. അടച്ചിട്ട മുറികളിലെ പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. തുറസായ സ്‌ഥലങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താം. ജില്ലയിലെ...
വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ച സംഭവം; ഭാര്യ അറസ്‌റ്റിൽ
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ലക്ഷ്‌മിക്കുട്ടിയാണ് സംഭവത്തിൽ അറസ്‌റ്റിലായത്....
നാദാപുരത്ത് സ്‌റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി
കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന 21 സ്‌റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസ്സയുടെ ഉടമസ്‌ഥതയിലുള്ള പറമ്പിൽ നിന്നാണ് കണ്ടെയ്നറുകൾ കണ്ടെത്തിയത്.
പറമ്പിൽ, കാട് വെട്ടുന്നതിനിടയിലാണ് ഇവ കണ്ടെത്തിയത്. നാദാപുരം...






































