Tag: News From Malabar
കൊണ്ടോട്ടിയിൽ നാലുവയസുകാരൻ മരിച്ചത് ചികിൽസാ പിഴവ് മൂലമെന്ന് സ്‌ഥിരീകരണം
മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ചത് ചികിൽസാ പിഴവ് മൂലമെന്ന് സ്‌ഥിരീകരണം. അനസ്‌തേഷ്യ നൽകിയ അളവ് വർധിച്ചതാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്...
മണ്ണ് മാറ്റുന്നതിനിടെ പന കടപുഴകി വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മണ്ണ് മാറ്റുന്നതിനിടെ വലിയ പന കടപുഴകി ദേഹത്ത് വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം. പന്തീരാങ്കാവ് അരമ്പചാലിൽ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. ഇവരുടെ തൊട്ടടുത്ത പറമ്പിൽ വീട് നിർമാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോഴായിരുന്നു...
രേഖകൾക്കായി പഞ്ചായത്തിൽ ചെന്ന അപേക്ഷകയെ പൂട്ടിയിട്ടെന്ന് പരാതി; വിഇഒക്കെതിരെ കേസ്
കാസർഗോഡ്: രേഖകൾക്കായി പഞ്ചായത്തിൽ ചെന്ന അപേക്ഷകയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീടില്ലെന്നറിഞ്ഞ് രേഖകകൾ തിരികെ വാങ്ങാൻ ചെന്ന അപേക്ഷകയെ ആണ് പഞ്ചായത്ത് അധികൃതർ പൂട്ടിയിട്ടതായി ആരോപണം ഉയർന്നത്. സംഭവത്തിൽ...
വള്ളിക്കുന്നിൽ വിവാഹത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; മുപ്പതിലധികം പേർ ചികിൽസയിൽ
മലപ്പുറം: വള്ളിക്കുന്നിൽ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. നിരവധി പേരെയാണ് ചികിൽസയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിൽ കഴിഞ്ഞ മാസം 13ന് കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി...
കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു
പാലക്കാട്: കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ചു ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. സമീപത്തെ ഒരു...
15കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 24 വർഷം കഠിന തടവും പിഴയും
മലപ്പുറം: പോത്തുകല്ലിൽ 15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 24 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. നിലമ്പൂർ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പോത്തുകല്ല് ഇരുട്ടുകുത്തി കോളനിയിലെ...
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അഗളി കൂടൻചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞു വരികയായിരുന്ന ഈശ്വരൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
അടുത്തേക്കോടിവന്ന കാട്ടാന ഈശ്വരനെ...
മൂലങ്കാവ് സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ മർദ്ദനം; ആറ് വിദ്യാർഥികൾക്ക് എതിരെ കേസ്
ബത്തേരി: വയനാട്ടിലെ മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനെ (15) റാഗിങ്ങിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളെ പ്രതിചേർത്ത് പോലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദ്ദനം, ആയുധം...






































