Tag: News From Malabar
വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം; കത്രിക കൊണ്ട് കുത്തി
ബത്തേരി: വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യർഥിക്ക് ക്രൂരമർദ്ദനം. മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരിക്കേറ്റത്. കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു....
കോഴിക്കോട് കോന്നാട് ബീച്ചിൽ കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു
കോഴിക്കോട്: ജില്ലയിലെ കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. തീപിടിച്ചതോടെ കാർ നിർത്തിയപ്പോൾ...
ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: മഞ്ചേരി ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവികുട്ടിയുടെ മകൻ അഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ...
കൈക്കൂലി കേസിൽ മണ്ണാർക്കാട് താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ
പാലക്കാട്: കൈക്കൂലി കേസിൽ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കാട് മണ്ണാർക്കാട് താലൂക്ക് സർവേയർ പിസി രാമദാസ് പാലക്കാട് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
ആനമൂളിയിലെ പത്ത് സെന്റ് സ്‌ഥലത്തിന്റെ...
അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി സ്വകാര്യ ആശുപത്രിയിൽ...
മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കും
കോഴിക്കോട്: കോവൂരിൽ ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ ആരോഗ്യവിഭാഗം. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി.
സംഭവത്തിൽ...
ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം. ചെറോട്ടുകുന്ന് കിണറ്റിങ്ങരക്കണ്ടി അമർനാഥ് (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കോഴിക്കോട്ട് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന ബസും...
കൊല്ലങ്കോട് പുലി കമ്പിവേലിയിൽ കുടുങ്ങി; മയക്കുവെടി വെക്കാൻ തീരുമാനം
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്‌ക്ക് സമീപം ചേകോലിൽ പുലി കമ്പിവേലിയിൽ കുടുങ്ങി. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്‌ണന്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്....






































