Sun, Feb 22, 2026
20 C
Dubai
Home Tags Popular front workers arrested

Tag: popular front workers arrested

ആയുധപരിശീലന കേസ്; പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്‌റ്റിൽ

കൊച്ചി: പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്‌റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്‌തീൻകുട്ടിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്‌റ്റ്. മൊയ്‌തീൻകുട്ടി 2022 മുതൽ ഒളിവിൽ...

4 ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും ഇഡി റെയ്‌ഡ്

മലപ്പുറം: സംസ്‌ഥാനത്തെ നാല് ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്‌ഥാപനങ്ങളിലും (ED raid at Popular Front centers in 4 districts) ഇഡി റെയ്‌ഡ് ആരംഭിച്ചു. തൃശൂർ, എറണാകുളം, വയനാട്,...

മലപ്പുറത്ത് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്‌

മലപ്പുറം: മലപ്പുറം ജില്ലയിലെ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്‌. നാലിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ...

ഈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തിയാൽ 26 ലക്ഷം പാരിതോഷികം; എൻഐഎ

കൊച്ചി: നിരോധനത്തിന് ശേഷവും കേരളത്തിൽ എൻഐഎ സജീവമാകുന്നതായി റിപ്പോർട്ടുകൾ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി രജിസ്‌റ്റർ ചെയ്‌ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളെ കണ്ടെത്തുന്നവർക്ക്...

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തെറ്റായി നടപടികൾ നേരിട്ടവരുടെ വിശദാംശങ്ങൾ പ്രത്യേക പട്ടികയായി സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം...

ജപ്‌തി നടപടി; ‘പിഎഫ്ഐ പ്രവർത്തകർ അല്ലാത്തവരുടെ സ്വത്ത് വിട്ടുകൊടുത്തു’ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ ജപ്‌തി നടപടിയിൽ പോപുലര്‍ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ...

പോപുലര്‍ ഫ്രണ്ട് ജപ്‌തിയിൽ പിഴവ്; 18 പേരുടെ നടപടി പിൻവലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ, ജപ്‌തി നടപടികൾ നേരിട്ട പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പിഴവ് സംഭവിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയവരെ...

പോപുലര്‍ ഫ്രണ്ട് ജപ്‌തി; ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിലെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമുതല്‍ നശിപ്പിച്ച കേസിൽ കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ജപ്‌തി നടപടികളിലൂടെ...
- Advertisement -