4 ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും ഇഡി റെയ്‌ഡ്

By Trainee Reporter, Malabar News
ED raid at Popular Front centers in 4 districts
Representational image
Ajwa Travels

മലപ്പുറം: സംസ്‌ഥാനത്തെ നാല് ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്‌ഥാപനങ്ങളിലും (ED raid at Popular Front centers in 4 districts) ഇഡി റെയ്‌ഡ് ആരംഭിച്ചു. തൃശൂർ, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.

സംസ്‌ഥാന നേതാവ് അബ്‌ദുൾ ലത്തീഫിന്റെ ചാവക്കാട്ടെ വീട്ടിലടക്കം പരിശോധന നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്‌റ്റുകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിദേശ ഇടപാടുകളിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇഡിയുടെ പരിശോധന.

വിവിധ കേസുകളിൽ എൻഐഎ അറസ്‌റ്റു ചെയ്‌ത പ്രതികളിൽ നിന്ന് ഇഡിക്ക് ലഭിച്ച വിവരങ്ങളെ അടിസ്‌ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ വിവിധ ട്രസ്‌റ്റുകളുടെ മറ പറ്റി കേരളത്തിലേക്ക് ഫണ്ട് എത്തിക്കുന്നത് എൻഐഎ കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻഐഎ ഡൽഹിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ ഭാഗമായാണ് പരിശോധന. കേസിലുൾപ്പെട്ട സംസ്‌ഥാന നേതാക്കളിൽ പലരും ഇപ്പോഴും ഡൽഹിയിലെ ജയിലിലാണുള്ളത്.

ഇതുവരെ പിടിയിൽ പെടാത്ത സംസ്‌ഥാന നേതാവ് അബ്‌ദുൾ ലത്തീഫ് ആറു മാസത്തിനു മുന്‍പ് വിദേശത്തേക്കു കടന്നതായും എൻഐഎക്ക് വിവരം ലഭിച്ചിരുന്നു. ഇയാൾ പുതിയ സംഘടനക്ക് രൂപം കൊടുക്കുന്നതായുള്ള സൂചനകൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. സംഘടന പുതിയ രൂപത്തിൽ തിരിച്ചുവരുന്നത് തടയാനായി സാമ്പത്തിക ഉറവിടങ്ങൾ ഇല്ലാതാക്കണമെന്ന് എൻഐഎ കണക്കു കൂട്ടുന്നു.

അതേസമയം, കൊല്ലം ജില്ലയിൽ ഒരു സൈനിക ജവാനെ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ടുണ്ട്. കൊല്ലം കടയ്‌ക്കൽ ചാണപ്പാറയിലാണ് സംഭവം. പട്ടാളക്കാരനെ മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതുകയും ചെയ്‌തിട്ടുണ്ട്‌.

ED raid at Popular Front centers in 4 districtsഇന്ത്യൻ സൈന്യത്തിന്റെ രാജസ്‌ഥാനിലുള്ള ഇലക്‌ട്രോണിക് ആൻഡ് മെക്കാനിക്കൽ (EME) കേഡറിൽ ജോലി ചെയ്യുന്ന ഹൽവീൽ ഷൈനാണ് മർദ്ദനമേറ്റത്. രണ്ട് പേർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അകാരണമായി മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്.

MOST READ | തന്റെ ഏഴാം ചരമദിനത്തിൽ ആന്റണി ഔപ്പാടൻ തിരിച്ചെത്തി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE