Fri, Jan 23, 2026
21 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

യുക്രൈനിൽ നിന്ന് 50 ലക്ഷം പേർ വരെ പാലായനം ചെയ്‌തേക്കും; യുഎൻ

കീവ്: ഓരോ യുദ്ധവും ലക്ഷക്കണക്കിന് പേരെയാണ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്. യുക്രൈനിലും സ്‌ഥിതി വ്യത്യസ്‌തമല്ല. റഷ്യ യുക്രൈനെ ആക്രമിച്ചതുമുതല്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. യുദ്ധം തീരുമ്പോഴേക്കും...

യുക്രൈനിലെ മിലിറ്റോപോൾ കീഴടക്കി റഷ്യ; സൈന്യം സെൻട്രൽ കീവിലേക്ക്

കീവ്: റഷ്യൻ സൈന്യം യുക്രൈനിൽ യുദ്ധം തുടരുമ്പോൾ യുക്രൈനിലെ മിലിറ്റോപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. യുക്രൈനിലെ തന്ത്രപ്രധാന തുറമുഖമായ മരിയോപോളന് തൊട്ടടുത്ത നഗരമാണ് റഷ്യ കീഴടക്കിയ മിലിറ്റോപോൾ. നിലവിൽ റഷ്യൻ...

ഒഴിപ്പിക്കൽ വേഗത്തിലാക്കണം; യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ പങ്കുവച്ച് രാഹുൽ

ന്യൂഡെൽഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനിൽ നിന്ന് അടിയന്തര സഹായം ആവശ്യപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വീഡിയോയിൽ, ബെംഗളൂരു സ്വദേശികളായ രണ്ട് ഇന്ത്യൻ...

യുക്രൈനില്‍ നിന്നും ഡെൽഹിയിൽ എത്തുന്നവരെ സൗജന്യമായി കേരളത്തിൽ എത്തിക്കും; നോര്‍ക്ക

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഡെൽഹിയിൽ തിരിച്ചെത്തുന്നവരെ സൗജന്യമായി കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക അറിയിച്ചു. യാത്രാ ചിലവ് സംസ്‌ഥാനം വഹിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്‌ണൻ വ്യക്‌തമാക്കി. യുക്രൈനിൽ നിന്ന് റൊമേനിയ...

എയർ ഇന്ത്യ വിമാനം റുമാനിയയിൽ; ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

ന്യൂഡെൽഹി: യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാർ ഇന്ന് അർധരാത്രിയോടെ നാട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിൽ റുമാനിയയിൽ നിന്ന് ഡെൽഹിയിലേക്കും മുംബൈയിലേക്കുമാണ് ആളുകളെ എത്തിക്കുക. കൂടുതൽ പേരെ യുക്രൈൻ അതിർത്തിയിൽ എത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്....

റഷ്യയെ പ്രതിരോധിക്കാൻ കീവിൽ തന്നെയുണ്ട്, നാട് വിട്ട് പോയിട്ടില്ല; യുക്രൈൻ പ്രസിഡണ്ട്

കീവ്: രാജ്യത്ത് റഷ്യൻ സൈന്യം യുദ്ധം തുടരുമ്പോൾ താൻ നാട് വിട്ട് പോയിട്ടില്ലെന്നും, കീവിൽ തന്നെയുണ്ടെന്നും വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. അതിർത്തി...

റഷ്യൻ സ്വകാര്യ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ബ്രിട്ടൺ

ലണ്ടൻ: റഷ്യയുടെ സ്വകാര്യ വിമാനങ്ങൾ നിരോധിച്ച് ബ്രിട്ടൺ. ഒരു റഷ്യൻ സ്വകാര്യ ജെറ്റിനും യുകെ വ്യോമാതിർത്തിയിൽ പറക്കാനോ താഴെയിറങ്ങാനോ കഴിയില്ലെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. 'പുടിന്റെ നടപടികൾ നിയമവിരുദ്ധമാണ്,...

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്നെത്തും; 17 മലയാളികളും

കീവ്: യുദ്ധസാഹചര്യം രൂക്ഷമായിരിക്കെ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര നടപടികൾ പുരോഗമിക്കുന്നു. യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഉച്ചയോടെ ഇന്ത്യയിൽ എത്തും. സംഘത്തിൽ 17 മലയാളികളുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ...
- Advertisement -