Sat, May 18, 2024
31.6 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

വ്യോമാതിർത്തി അടച്ചു; യുക്രൈനിൽ നിന്നും യാത്രക്കാരില്ലാതെ എയർ ഇന്ത്യ മടങ്ങി

ന്യൂഡെൽഹി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി യുക്രൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം യാത്രക്കാരില്ലാതെ മടങ്ങുന്നു. യുക്രൈൻ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്നാണ് ഇപ്പോൾ മടക്കം. റഷ്യൻ സൈനിക നീക്കങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ ഇപ്പോൾ യുക്രൈൻ വ്യോമാതിർത്തികൾ അടച്ചത്. റഷ്യ-യുക്രൈൻ...

സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ; യുക്രൈനിൽ ആക്രമണം തുടങ്ങിയതായി റിപ്പോർട്

മോസ്‌കോ: യുക്രൈനെതിരെ സൈനിക നടപടികൾക്ക് ഉത്തരവിട്ട് റഷ്യ. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്‌താണ്‌ സൈനിക നടപടികൾക്ക് പ്രസിഡണ്ട് വ്ളാഡ്മിർ പുടിൻ ഉത്തരവിട്ടത്. യുക്രൈനിലെ ഡോൺബാസിലാണ് നിലവിൽ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്....

റഷ്യ- യുക്രൈൻ സംഘർഷം; അസംസ്‌കൃത എണ്ണവില ഉയരുന്നു, രാജ്യത്തും ഇന്ധനവില വർധിച്ചേക്കും

ന്യൂഡെൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്‌ട്ര വിപണിയിൽ ഉയരുകയാണ്. ബാരലിന് 100 ഡോളറിനടുത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില. ഈ സാഹചര്യത്തിൽ രാജ്യത്തും ഇന്ധനവിലയിൽ വൻ വർധന...

യുക്രൈനിൽ അടിയന്തരാവസ്‌ഥ വന്നേക്കും; സുരക്ഷാ കൗൺസിലിൽ ശുപാർശ

കീവ്: റഷ്യന്‍ കടന്നു കയറ്റ ഭീതിയിലുള്ള യുക്രൈനില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാന്‍ സുരക്ഷാ കൗണ്‍സില്‍ ശുപാര്‍ശ. സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ രാജ്യത്ത് അടിയന്തരാവസ്‌ഥ നിലവില്‍ വരും. റഷ്യ സ്വതന്ത്രമായി പ്രഖ്യാപിച്ച ഡൊണട്‌സ്‌കി, ലുഹാന്‍സ്‌കി...

യുക്രെയ്‌നിൽ നിന്ന് വിദ്യാർഥികൾ തിരിച്ചെത്തി; ആശ്വാസം

ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്നതിനിടെ യുക്രെയ്‌നിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തി വിദ്യാർഥികൾ. മടങ്ങി എത്തിയതോടെ ആശങ്ക ഒഴിഞ്ഞുവെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. യുക്രെയ്‌നിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം അർധരാത്രിയോടെയാണ് ഡെൽഹിയിൽ എത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ...

അധിനിവേശം ശക്‌തമാക്കാൻ റഷ്യ; ഉപരോധം പ്രഖ്യാപിച്ച് പാശ്‌ചാത്യ രാജ്യങ്ങൾ

മോസ്‌കോ: യുക്രെയ്‌നിൽ സൈനിക നീക്കത്തിനൊരുങ്ങി റഷ്യ. കിഴക്കൻ യുക്രെയ്‌നിലെ വിമത മേഖലകളായ ഡോൺട്സ്‌ക്‌, ലുഹാൻസ്‌ക്‌ എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയക്കാനാണ് പദ്ധതി. ഇവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിന് പിന്നാലെയാണ് യുദ്ധഭീതി ഉയർത്തിക്കൊണ്ടുള്ള പുതിയ നീക്കം....

യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു; ആകെ 242 യാത്രക്കാർ

കീവ്: യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. വിദ്യാർഥികൾ ഉള്‍പ്പെടെ 242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. രാത്രി 10.15ന് വിമാനം ഡെല്‍ഹി...

യുക്രൈൻ പ്രതിസന്ധി; 5 റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുകെ

ലണ്ടൻ: അഞ്ച് റഷ്യൻ ബാങ്കുകൾക്കും മൂന്ന് ശതകോടീശ്വരൻമാർക്കും എതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. യുക്രൈനിലെ റഷ്യൻ നടപടികൾക്ക് എതിരെയുള്ള ആദ്യ നടപടിയാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും തങ്ങളുടെ...
- Advertisement -