യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു; ആകെ 242 യാത്രക്കാർ

By Staff Reporter, Malabar News
Air India-ukraine
Representational Image
Ajwa Travels

കീവ്: യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. വിദ്യാർഥികൾ ഉള്‍പ്പെടെ 242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. രാത്രി 10.15ന് വിമാനം ഡെല്‍ഹി എയര്‍പോര്‍ട്ടിലെത്തും.

യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാനായി സജ്‌ജീകരിച്ച എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസാണ് ഇന്നത്തേത്. ബോറിസ്‌പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്. റഷ്യ-യുക്രൈൻ അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരന്‍മാരും എംബസി ഉദ്യോഗസ്‌ഥരുടെ കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ മാസം 24, 26 തിയതികളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകള്‍ കൂടി നിശ്‌ചയിച്ചിട്ടുണ്ട്.

അതേസമയം, 1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രൈൻ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ പൗരൻമാരോട് മടങ്ങിയെത്താനും യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുകെ, ജര്‍മനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങൾ പൗരൻമാരോട് ഉടന്‍ യുക്രൈന്‍ വിടണമെന്ന നിര്‍ദ്ദേശം നല്‍കിയത്.

Read Also: ദിലീപും കൂട്ടുപ്രതികളും ഫോണിലെ തെളിവുകൾ നശിപ്പിച്ചു; പ്രോസിക്യൂഷൻ കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE