Tag: Russia Attack_Ukraine
സഹായം വാഗ്‌ദാനം ചെയ്‌ത് നാറ്റോ; പ്രതിരോധിക്കാൻ യുക്രൈൻ ജനതയും
കീവ്: റഷ്യൻ ആക്രമണം രണ്ടാം ദിനവും രൂക്ഷമായി തുടരവേ കീവ് നഗരത്തെ പ്രതിരോധിക്കാനായി യുക്രൈൻ സേന നിലയുറപ്പിച്ചു. 30 ലക്ഷം ജനസംഖ്യയുള്ള കീവിലെ ഉത്തരമേഖലകളിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി യുക്രൈൻ അറിയിച്ചു.
യുക്രൈന് കൂടുതൽ...
ഡെല്‍ഹിയില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
ഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. റഷ്യ-യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് എംബസിക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും...
റഷ്യക്കുമേൽ സമ്മർദ്ദം ശക്‌തമാക്കാൻ യൂറോപ്യന്‍ യൂണിയന്‍; പുടിന്റെ ആസ്‌തികൾ മരവിപ്പിക്കും
മോസ്‌കോ: ലോകത്തെയാകെ ആശങ്കയിലാക്കി യുക്രൈനിൽ ആക്രമണം തുടരുന്നതിനിടെ റഷ്യക്കുമേൽ കൂടുതൽ സമ്മർദ്ദം ഏർപ്പെടുത്താൻ യൂറോപ്യന്‍ യൂണിയന്‍. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനെതിരെ വീണ്ടും സാമ്പത്തികമായ നീക്കങ്ങൾ നടത്താനാണ് തീരുമാനം.
റഷ്യയുടെ പുറത്തുള്ള പുടിന്റെ ആസ്‌തികള്‍...
യുക്രൈൻ; ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കൽ തുടങ്ങി, ആദ്യ ബസിൽ അന്‍പതോളം പേർ
കീവ്: യുക്രൈനിൽ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ബുക്കോവിനയില്‍ നിന്ന് വിദ്യാര്‍ഥികളുമായി ഇന്ത്യൻ എംബസിയുടെ ബസ് പുറപ്പെട്ടു. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവരെ റുമാനിയോ വഴി ഇന്ത്യയിൽ...
യുക്രൈനിലെ മലയാളികളുടെ സുരക്ഷ: എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്; മുഖ്യമന്ത്രി
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്‌ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു. നോര്‍ക്കയുടെ ഇ-മെയില്‍...
യുക്രൈന്‍ ആയുധം താഴെവച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാർ; റഷ്യ
മോസ്‌കോ: യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ലെന്നും യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്‌റോവ് അറിയിച്ചു.
യുക്രൈന്‍ തലസ്‌ഥാനമായ കീവിൽ റഷ്യന്‍ സൈന്യം എത്തിയതോടെ...
‘ചർച്ചകൊണ്ട് കാര്യമില്ല, പുടിന് അതേ നാണയത്തിൽ മറുപടി നൽകണം’; മുൻ ലോക ചെസ് ചാംപ്യൻ
മോസ്‌കോ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്ക് എതിരെ കടുത്ത വിമർശനവുമായി മുൻ ലോക ചെസ് ചാംപ്യനും രാഷ്‌ട്രീയ പ്രവർത്തകനും എഴുത്തുകാരനും കൂടിയായ ഗാരി കാസ്‌പറോവ്. സമാധാനത്തിലായിരുന്ന നഗരങ്ങളെയും പട്ടണങ്ങളെയും ടാങ്കുകളും സൈനിക വിമാനങ്ങളും...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം; കേന്ദ്ര സർക്കാർ
ഡെൽഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചിലവ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
യാത്രയുമായി...






































