Sun, Oct 19, 2025
29 C
Dubai
Home Tags Viral Fevers In Kerala

Tag: Viral Fevers In Kerala

പകർച്ചവ്യാധിയിൽ സംസ്‌ഥാനത്ത്‌ ഞെട്ടിക്കുന്ന കണക്ക്; ഓരോ മാസവും ശരാശരി 48 മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 438 പകർച്ചവ്യാധി മരണങ്ങൾ കേരളത്തിൽ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്. അതായത്, ഓരോ...

കണ്ണൂരിൽ വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു; 19-കാരി ചികിൽസയിൽ

കണ്ണൂർ: സംസ്‌ഥാനത്ത്‌ വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു. കണ്ണൂർ ചെങ്ങളായിലെ വളക്കൈയിൽ 19-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പെൺകുട്ടി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ്...

എലിപ്പനി കേസുകളിൽ വർധനവ്; സംസ്‌ഥാനത്ത്‌ ഇതുവരെ 121 മരണം- ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എലിപ്പനി മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 24 മരണവും റിപ്പോർട് ചെയ്‌തു. ജൂണിൽ 18 പേരും...

പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ് കുമാറിന്റെ മകൾ ഐശ്വര്യയാണ് (25) പനി ബാധിച്ച് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയക് ബാങ്ക്...

വീണ്ടും പനിമരണം; കോഴിക്കോട് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ...

പനി ബാധിച്ച് ചികിൽസയിലിരിക്കെ നാലുവയസുകാരൻ മരിച്ചു

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന നാലുവയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ആണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെയാണ് കുട്ടിയെ എറണാകുളത്തെ...

129 പേർക്ക് ഡെങ്കിപ്പനി, എലിപ്പനി, കോളറ കേസുകളും വർധിക്കുന്നു; മലപ്പുറത്ത് മലേറിയ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചവ്യാധികൾ വർധിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്‌ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത്‌ 129...

സംസ്‌ഥാനത്ത്‌ ഇന്ന് 11 പനി മരണം; 173 പേർക്ക് ഡെങ്കിപ്പനി, കോളറ നാലുപേർക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പനി മരണങ്ങൾ കൂടുന്നു. ഇന്ന് 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 12,204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിൽസ തേടിയത്. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌....
- Advertisement -