പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ് കുമാറിന്റെ മകൾ ഐശ്വര്യയാണ് (25) പനി ബാധിച്ച് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയക് ബാങ്ക് ഉദ്യോഗസ്‌ഥയാണ്. സംസ്‌കാരം ഉച്ചയ്‌ക്ക് വീട്ടുവളപ്പിൽ നടക്കും. ഡെങ്കിപ്പനി ബാധിച്ച് ചികിൽസയിൽ ആയിരുന്നു.
അതിനിടെ, വയനാട് നൂൽപ്പുഴയിൽ കോളറ സ്‌ഥിരീകരിച്ചു. നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ ഉന്നതിയിൽ കോളറ ബാധിച്ച് യുവതി മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. നിലവിൽ പത്ത് പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ അതിസാരം പിടിപെട്ട് ചികിൽസയിൽ ഉള്ളത്. ഇതിൽ ഒരാൾക്കാണ് കോളറ സ്‌ഥിരീകരിച്ചത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി