Tag: wayanad news
വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. സീതാമൗണ്ടിൽ കുടിവെള്ള പദ്ധതി നിർമാണത്തിനിടെ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. കൂടെയുണ്ടയിരുന്ന പ്രകാശെന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്ക് അപകടത്തിൽ...
കഞ്ചാവ് വേട്ട; 161 കിലോഗ്രാമുമായി രണ്ടുപേർ പിടിയിൽ
സുൽത്താൻ ബത്തേരി : സംസ്‌ഥാനത്തേക്ക് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവരുന്ന മാഫിയാ സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതികൾ പിടിയിലായത്. ഇവർ ചരക്കുവാഹനത്തിൽ ഒളിപ്പിച്ച്...
വനമേഖലയിലെ ബഫര്‍ സോണ്‍; വയനാട്ടില്‍ പ്രതിഷേധം കടുക്കുന്നു
വയനാട്: സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്‌തമാകുന്നു. ജനവാസ മേഖലകളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ഈ മാസം...
ഹോംസ്‌റ്റേയിലെ പീഡനം; എല്ലാ പ്രതികളും പിടിയിലായതായി പോലീസ്
വയനാട്: അമ്പലവയിലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. 15 പേരാണ് കേസിൽ...
സംരക്ഷിത വനമേഖലയുടെ 1 കിമീ ബഫര്‍സോണാക്കും; ആശങ്കയിൽ ബത്തേരി
വയനാട്: സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും.
ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍...
നിയന്ത്രണം വിട്ട കാറിടിച്ചു; മാനന്തവാടിയിൽ 2 അതിഥി തൊഴിലാളികൾ മരിച്ചു
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. മാനന്തവാടിയിലെ ചങ്ങാടക്കടവിൽ വച്ച്...
വേനൽമഴ ശക്‌തം; വയനാട് ജില്ലയിലെ ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു
വയനാട്: ജില്ലയിൽ വേനൽമഴ ശക്‌തമായതോടെ ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 2 മീറ്ററോളം വെള്ളം ഇത്തവണ ഡാമിൽ കൂടുതലുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 775.6 മീറ്ററാണ്.
കഴിഞ്ഞ മെയ് 19ന്...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ജില്ലയിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ
വയനാട്: ജില്ലയിൽ ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. കൂടാതെ കാൽ ലക്ഷം രൂപ പിഴയും ഈടാക്കണം. പനമരം കാരക്കാമല കാഞ്ഞായി മജീദിനെ(52) ആണ് ശിക്ഷിച്ചത്....






































