വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

By Staff Reporter, Malabar News
Woman Were Stabbed To Death Infront Of Her Children In Delhi

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. സീതാമൗണ്ടിൽ കുടിവെള്ള പദ്ധതി നിർമാണത്തിനിടെ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. കൂടെയുണ്ടയിരുന്ന പ്രകാശെന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.

തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരാണ് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിരുന്നത്. പത്തടി ഉയരത്തിലുള്ള ഒരു മൺതിട്ടയാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. അതേസമയം മണ്ണിനടിയിൽപ്പെട്ട് പരുക്കേറ്റ പ്രകാശിനെ പുൽപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: പ്രവാചക നിന്ദ; നൂപുർ ശർമയ്‌ക്ക് പിന്തുണയുമായി ഗൗതം ഗംഭീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE