കഞ്ചാവ് വേട്ട; 161 കിലോഗ്രാമുമായി രണ്ടുപേർ പിടിയിൽ

By News Desk, Malabar News
cannabies caught

സുൽത്താൻ ബത്തേരി : സംസ്‌ഥാനത്തേക്ക് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവരുന്ന മാഫിയാ സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതികൾ പിടിയിലായത്. ഇവർ ചരക്കുവാഹനത്തിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 161 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

സംഭവത്തിൽ പാലക്കാട് പരദൂർ പാക്കത്ത് നിസാർ (37), ഗൂഡല്ലൂർ ദേവർഷോല ചെമ്പൻവീട്ടിൽ ഷിഹാബുദ്ദീൻ (45) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു. ഞായറാഴ്‌ച രാവിലെ 11 മണിയോടെ അമ്മായിപ്പാലത്തുനിന്നാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന പിക്കപ്പ് വാൻ സ്‌റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ബത്തേരിയിലെ രഹസ്യകേന്ദ്രത്തിൽ ഒളിപ്പിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ എക്‌സൈസിന്റെ വലയിലായത്.

Most Read: ലഹരിമരുന്ന് പാർട്ടി; സിദ്ധാന്ത് കപൂർ അടക്കം 6 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE