വനമേഖലയിലെ ബഫര്‍ സോണ്‍; വയനാട്ടില്‍ പ്രതിഷേധം കടുക്കുന്നു

By News Bureau, Malabar News
Ajwa Travels

വയനാട്: സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്‌തമാകുന്നു. ജനവാസ മേഖലകളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ഈ മാസം 12ന് മനുഷ്യമതില്‍ സംഘടിപ്പിക്കും.

ഇതിനിടെ ബത്തേരി നഗരസഭ കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കി. നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ഒന്നിച്ച് പ്രതിഷേധം ശക്‌തമാക്കാനും തീരുമാനിച്ചു. മുസ്‌ലിം ലീഗ് ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ഈ മാസം 14ന് നഗരസഭാ പരിധിയില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.

പരിസ്‌ഥിതിലോല മേഖലയിലെ നിയന്ത്രണം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ വലിയ ആശങ്കയാണ് ജില്ലയിലുള്ളത്. ബത്തേരി നഗരവും കൂടുതല്‍ ജനവാസ കേന്ദ്രങ്ങളും ബഫര്‍ സോണ്‍ നിര്‍ദ്ദേശം ബാധകമായാല്‍ പ്രതിസന്ധിയിലാകും.

കോടതി നിര്‍ദ്ദേശം നടപ്പായാല്‍ വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയെയാണ് അത് കൂടുതലായി ബാധിക്കുക. സാഹചര്യത്തിലാണ് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഉത്തരവിനെതിരെ പ്രമേയം പാസാക്കിയത്. ഉത്തരവ് എങ്ങനെ മറികടക്കാം എന്നതില്‍ നിയമോപദേശം തേടുമെന്നും നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ഒന്നിച്ച് പ്രതിരോധം തീര്‍ക്കാൻ തീരുമാനിച്ചച്ചതായും നഗരസഭാ അധ്യക്ഷന്‍ കെടി രമേഷ് പറഞ്ഞു.

ജനവിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരി നഗരസഭ പരിധിയിലാണ് മനുഷ്യമതില്‍ ഒരുക്കി എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുക.

Most Read: കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE