ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
இன்று உடற்சோர்வு சற்று இருந்தது. பரிசோதித்ததில் #COVID19 உறுதிசெய்யப்பட்டதையடுத்து தனிமைப்படுத்திக் கொண்டுள்ளேன்.
அனைவரும் முகக்கவசம் அணிவதோடு, தடுப்பூசிகளைச் செலுத்திக் கொண்டு, பாதுகாப்பாய் இருப்போம்.
— M.K.Stalin (@mkstalin) July 12, 2022
ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താനിപ്പോള്‍ ഐസൊലേഷനിൽ ആണെന്ന് അറിയിച്ച അദ്ദേഹം എല്ലാവരും മാസ്ക് ധരിച്ച്, പ്രതിരോധ കുത്തിവെപ്പ് എടുത്ത് സുക്ഷിതരായിരിക്കണമെന്നും പറഞ്ഞു.
അതേസമയം സ്റ്റാലിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയ മുഖ്യമന്ത്രി ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ് എന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Most Read: പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധം; സിപിഐഎം






































