ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ മന്ത്രിസംഘം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തുന്നു. സംഘം തേക്കടിയില്‍ എത്തിയ ശേഷം ബോട്ട് മാര്‍ഗം അണക്കെട്ടിലേക്ക് പുറപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്‌ഥരും സംഘത്തിലുണ്ടാകും.
ജലസേചന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുക. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ സ്വാമി, റവന്യൂമന്ത്രി മൂര്‍ത്തി എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. തേനി ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരും ഉന്നത ഉദ്യോഗസ്‌ഥരും മന്ത്രിമാര്‍ക്കൊപ്പമുണ്ട്.
മന്ത്രിമാര്‍ക്കൊപ്പം ഡിഎംകെ പ്രവര്‍ത്തകരും മുല്ലപ്പെരിയാറില്‍ എത്താന്‍ ശ്രമിച്ചുവെങ്കിലും തമിഴ്‌നാട് പോലീസ് ഇവരെ ലോവര്‍ പെരിയാറില്‍ തടഞ്ഞു. മന്ത്രിമാരെ മാത്രമാണ് പോലീസ് കേരളത്തിലേക്ക് കടത്തിവിട്ടത്.
അതേസമയം 139 അടിയിലേക്ക് എത്തിയ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിന് എതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്‌തമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ സംഘം പരിശോധനയ്‌ക്ക് എത്തിയത്.
Also Read: സ്‌റ്റാലിനിൽ പ്രതീക്ഷ; അധികാരം പദവി മാത്രമല്ലെന്ന് തെളിയിച്ചതായി സൂര്യയും ജ്യോതികയും








































