കോഴിക്കോട്: കുറ്റ്യാടി റെയ്ഞ്ചില്‍ വരുന്ന എടവന്തഴ കോളനിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. 1964ലെ ഭൂപതിവ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് മരം മുറി നടന്നത്. കുറ്റ്യാടി റെയ്ഞ്ച് ഓഫിസർ നീതുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം പട്ടയ ഭൂമിയിലെത്തി രേഖകളും മറ്റും പരിശോധിച്ചു.
കൈവശ രേഖകൾ മാത്രമാണ് പരിശോധിച്ചതെന്നും പട്ടയ ഭൂമിയാണെന് അറിഞ്ഞിരുന്നില്ലെന്നും റെയ്ഞ്ച് ഓഫിസർ പറഞ്ഞു. പട്ടയ ഭൂമിയാണെന് അറിഞ്ഞതിന് ശേഷം മരം മുറിക്കാൻ നൽകിയ ഉത്തരവ് റദ്ദാക്കിയതായും അവർ പറഞ്ഞു. ഇത് സംബന്ധിച്ച നോട്ടീസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. താമരശ്ശേരി, പെരുവണ്ണാമൂഴി റെയ്ഞ്ചുകളിലും മരംമുറി നടന്നിട്ടുണ്ടോയെന്നുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
Read Also: ചട്ടലംഘനം; എസ്‌ബിഐ അടക്കം 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ