തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. വേനൽക്കാലം ആരംഭിക്കാനിരിക്കേയാണ് താപനില ക്രമാതീതമായി ഉയരുന്നത്. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ നാല് ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 37 വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 വരെയും താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില കൂടുക. ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!







































