തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളിൽ സംസ്‌ഥാനത്തെ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്താൻ റേഷൻ വ്യാപാരികൾ. മന്ത്രിതല ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു.
ഭക്ഷ്യമന്ത്രി ജിആർ അനിൽ, ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ എന്നിവരുമായാണ് റേഷൻ വ്യാപാരികൾ ചർച്ച നടത്തിയത്. റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട് ഭക്ഷ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനം എടുക്കാൻ പത്താം തീയതി കഴിയുമെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
എന്നാൽ, അതിന് മുൻപ് തീരുമാനം എടുക്കാൻ എന്താണ് പ്രയാസമെന്ന് സമരക്കാർ ചോദിച്ചു. വ്യാപാരികളുടെ വേതനം പരിഷ്‌ക്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക, കേന്ദ്ര അവഗണന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ പ്രധാനമായും മുന്നോട്ടുവെച്ചത്.
Most Read| ഹത്രസ് ദുരന്തം; മുഖ്യപ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു