കൊച്ചി: നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസിറ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസെടുത്ത കേസിലെ നടപടികളാണ് താൽക്കാലികമായി സ്‌റ്റേ ചെയ്‌തിരിക്കുന്നത്.
കെ റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് ജസ്‌റ്റിസ് എ ബദറുദീൻ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഹരജിയിൽ എതിർ കക്ഷിയായ ജൂനിയർ നടിക്ക് നോട്ടീസയക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താൽപര്യത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയർ ആർട്ടിസ്‌റ്റിന്റെ പരാതി. അമ്മയിലെ അംഗത്വത്തിന് രണ്ടുലക്ഷമാണ് ഫീസ് എന്ന് പറഞ്ഞു. എന്നാൽ, അഡ്‌ജസ്‌റ്റ്‌മെന്റ് ചെയ്‌താൽ രണ്ടുലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതൽ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞെന്നും നടി വെളിപ്പെടുത്തിയിരുന്നു.
സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് തുടങ്ങിയവർക്കെതിരെയും ജൂനിയർ നടി ആരോപണം ഉന്നയിച്ചിരുന്നു. താൻ അഡ്‌ജസ്‌റ്റ്‌മെന്റിന് തയ്യാറാകാത്തതിനാൽ സിനിമയിൽ അവസരങ്ങൾ ഇല്ലാതായെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു നടിയുടെ ആരോപണം.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!








































