തിരുവനന്തപുരം: യുദ്ധം രൂക്ഷമായതിനെ തുടർന്ന് യുക്രൈനിൽ നിന്ന് തിരികെ നാട്ടിലെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. മടങ്ങിയെത്തിയ വിദ്യാർഥികളുടെ തുടർപഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിവരങ്ങൾ അടങ്ങുന്ന പ്രത്യേക ഡാറ്റ ബാങ്ക് നോർക്ക വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥികളുടെ കണക്ക് പുറത്തുവന്നപ്പോഴാണ് ഇത്തരമൊരു ഡാറ്റ ബാങ്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്. യുദ്ധഭൂമിയിൽ നിന്ന് 3123 മലയാളികളെ 15 ചാർട്ടേഡ് വിമാനങ്ങളിലായി കേരളത്തിൽ സുരക്ഷിതമായി തിരിച്ചെത്തിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.
Most Read: സ്‌ത്രീകൾക്കും ട്രാൻസ് ജെൻഡേഴ്‌സിനും സാമൂഹ്യനീതി ഉറപ്പാക്കും; 14 പദ്ധതികൾ പ്രഖ്യാപിച്ചു