കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടമായ കുട്ടികൾക്ക് ധനസഹായം

By Team Member, Malabar News
Financial Help To Children Who Lost Parents Due To Covid

തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് മാതാപിതാക്കളെ നഷ്‌ടമായ കുട്ടികൾക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. മാതാപിതാക്കളിൽ ഒരാളെയോ, ഇരുവരെയോ നഷ്‌ടപ്പെടുന്ന എല്ലാ കുട്ടികൾക്കും പദ്ധതി പ്രകാരം ധനസഹായം നൽകും. പദ്ധതി പ്രകാരം കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കുകയും, ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കുകയും ചെയ്യും.

പദ്ധതിക്കായി ഈ വർഷം 2 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. കൂടാതെ സംസ്‌ഥാനത്ത് വിശപ്പ് രഹിത ബാല്യം പദ്ധതിക്കായി 61.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും, വിശപ്പുരഹിത ബാല്യം എന്ന സുസ്‌ഥിര വികസനത്തിനും വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അങ്കണവാടിയിലെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ച് ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയതായും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി. ഇത് പ്രകാരം ഇനിമുതൽ അങ്കണവാടിയിൽ ആഴ്‌ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടുത്തും.

Read also: സഞ്ചരിക്കുന്ന റേഷൻ കടകൾ; സംസ്‌ഥാനത്ത് പുതിയ പദ്ധതി വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE