മലപ്പുറം: പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. താഴേക്കാട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖിനെയാണ് (38) പെരിന്തൽമണ്ണ എസ്ഐ സികെ നൗഷാദിന്റെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തത്. പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2018 മെയ് മാസത്തിൽ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പത്ത് വയസുകാരി പ്രതിയുടെ വീട്ടിൽ താമസിച്ച് വരുന്നതിനിടെ പലദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്ന് മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അടുത്തിടെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയിരുന്നു.
ഇതിൽ നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം നൗഷാദിനെതിരെ കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
Most Read: പൂട്ടിയ ഔട്ട്ലെറ്റുകൾ തുറക്കാൻ ബെവ്കോ; സാധ്യതാ പട്ടിക പുറത്തിറക്കി







































