തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്‌ണ പിള്ളയ്‌ക്ക് ആദരാഞ്‌ജലി അർപ്പിച്ച് നാട്. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. കെപിസിസി ആസ്‌ഥാനത്ത് പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം അർപ്പിച്ചു.
നെട്ടയത്തെ വീട്ടിൽ നിന്ന് 11.30 ഓടെയാണ് ഭൗതികശരീരം കെപിസിസി ആസ്‌ഥാനത്തേക്ക് കൊണ്ടുവന്നത്. ഇന്നലെയും ഇന്ന് രാവിലെയുമായി നെട്ടയത്തെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. കിഴക്കോട്ടെ അയ്യപ്പസേവാ സംഘത്തിലും പൊതുദർശനം ഉണ്ടായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. രണ്ടുതവണ കെപിസിസി അധ്യക്ഷനായി പ്രവർത്തിച്ച തെന്നല ബാലകൃഷ്‌ണ പിള്ള, രണ്ടുതവണ അടൂർ നിയോജക മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും ആയിട്ടുണ്ട്.
Most Read| പാക്കിസ്‌ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഇനി ഡെൽഹിയിലേക്ക്; നിർണായക നീക്കവുമായി ഇന്ത്യ