ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. സുരക്ഷാ സേനക്ക് നേരെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ബെമിനയിലെ എസ്‌കെഐഎംഎസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. സ്‌ഥലത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളെയും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകളെയും ലക്ഷ്യമിട്ടുള്ള സമീപകാല സിവിലിയൻ കൊലപാതകങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വലിയ തീവ്രവാദ സംഭവമാണിത്. ഭീകരാക്രമണം തടയുന്നതിന് ശ്രീനഗറിൽ 50 കമ്പനി അധിക സുരക്ഷാ സേനയെ വിന്യസിച്ചു.
Most Read: ഹിമാലയത്തിൽ ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്‌ഥാപിച്ചു; റിപ്പോർട്







































