ദുബായ്: ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരായ മൊഹാലി ടെസ്‌റ്റിലെ ഐതിഹാസിക പ്രകടനത്തോടൊണ് രണ്ട് സ്‌ഥാനങ്ങളുയര്‍ന്ന് ജഡേജ തലപ്പത്തെത്തിയത്. അതേസമയം വിന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറും ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ഓരോ സ്‌ഥാനങ്ങള്‍ താഴേക്കിറങ്ങി രണ്ടും മൂന്നും റാങ്കുമായി നില്‍ക്കുന്നു.
ബംഗ്ളാദേശിന്റെ ഷാക്കിബ് അല്‍ ഹസന്റെ നാലാം സ്‌ഥാനത്തിന് മാറ്റമില്ല. മൊഹാലി ടെസ്‌റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ആയിരുന്നു രവീന്ദ്ര ജഡേജ മുന്നേറിയത്. 228 പന്തില്‍ പുറത്താവാതെ 175 റണ്‍സ് നേടുകയും ഒൻപത് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്‌ത ജഡേജയായിരുന്നു മൽസരത്തിലെ താരം. രണ്ട് ഇന്നിംഗ്‌സിലുമായി 87 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡേജയുടെ ഒന്‍പത് വിക്കറ്റ് പ്രകടനം.
Read Also: രാജ്യസഭാ സീറ്റ്; എൽഡിഎഫ് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രൻ







































