വടകര: ജില്ലയിലെ വിദ്യാലയങ്ങളിൽ 2021-22 അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണം കുടുംബശ്രീയുടെ നേതൃത്വത്തിൽ ആംരംഭിച്ചു. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പിസി കവിത ഉൽഘാടനം ചെയ്‌തു. ഈ അധ്യയന വർഷം മുതൽ പാഠപുസ്‌തക വിതരണ ചുമതല കുടുംബശ്രീക്കാണ് സർക്കാർ നൽകിയത്.
മാർച്ച് അവസാനത്തോടെ ആദ്യപാദ പുസ്‌തകവിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ബുക്‌സ് ആൻഡ് പബ്ളിഷേഴ്‌സ് സൊസൈറ്റിയിൽ നിന്നും ഡിപ്പോയിൽ വിതരണത്തിനെത്തുന്ന പുസ്‌തകങ്ങൾ തരംതിരിച്ച് അതത് സൊസൈറ്റികളിൽ വാഹനങ്ങളിൽ എത്തിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ കുടുംബശ്രീയാണ് ചെയ്യുന്നത്. സൂപ്പർവൈസർ ഉൾപ്പെടെ 20 പേരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Read Also: സ്‌ഥാനാർഥി നിർണയം; പ്രതിഷേധത്തിലും, കൂട്ടരാജിയിലും യുഡിഎഫ്




































