ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തല്ലുമാല’യുടെ റിലീസ് പ്രഖ്യാപിച്ചു. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്‌റ്റ് 12ന് ലോകമെമ്പാടുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ആഷിക് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്‌മാന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ഓസ്‌റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
View this post on Instagram
മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫ് ആണ്. മുഹ്‌സിന്‍ പരാരിയുടെ വരികൾക്ക് വിഷ്‌ണു വിജയ് ഈണം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, ആര്‍ട്ട്- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്, സ്‌റ്റില്‍സ് വിഷ്‌ണു തണ്ടാശ്ശേരി.
Most Read: ‘കമൽസ് ബ്‌ളഡ് കമ്യൂൺ’; രക്‌തദാന ദൗത്യവുമായി കമൽഹാസൻ